
ഏലൂർ: ഇന്ന് വൈകീട്ട് 4 മണിക്ക് ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടക്കുന്ന ഫാക്ട് ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻ ചടങ്ങുകൾ ഫാക്ടിലെ സംയുക്ത ട്രേഡ് യൂണിയനുകൾ ബഹിഷ്കരിക്കും. ഒരു വിഭാഗം മാനേജർമാർക്ക് മാത്രം പ്രമോഷൻ നൽകുക, തൊഴിലാളികളെ അവഗണിക്കുക, മാനേജ്മെന്റിന്റെ ധൂർത്ത്, തുടങ്ങിയ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഫാക്ട് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ഫോട്ടോ അനാച്ഛാദനം കൊച്ചിൻ ഷിപ് യാർഡ് സി.എം.ഡി മധു എസ്. നായർ നിർവഹിക്കും. ഫാക്ട് സി.എം.ഡി. എസ്. ശക്തി മണി, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും. സീനിയർ ജീവനക്കാരെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |