
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിലെ ട്രസ്റ്റ് ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിലെ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മട്ടാഞ്ചേരി അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് അഗ്നി പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോഡൗണിലുണ്ടായിരുന്ന മരപ്പലകകൾ, പെട്ടികൾ, അലമാരകൾ, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്നാണ് സമീപത്തെ മുറികളിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങിയത്.
സ്റ്റേഷൻ ഓഫീസ് ഓഫീസർ എ.ജോപ്പന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ടി.പി. ബൈജു, രഞ്ജിത്ത്, സന്ദീപ് മോഹൻ, സിബിൻ, സാജൻ, വി.എസ്. വിഷ്ണു, ജിജി കുമാർ, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |