കൊച്ചി: വിദേശ മദ്യശാലയിൽ നിന്ന് മദ്യവും മാനേജരുടെ മൊബൈൽ ഫോണും കവർന്ന യുവാവ് വീണ്ടും മോഷണത്തിനെത്തി പിടിയിലായി. ഇടുക്കി ഉടുമ്പൻചോല രാജാക്കാട് എൻ.ആർ സിറ്റി കൃഷ്ണഭവനിൽ ജയമുരുകനെയാണ് (28) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രവിപുരത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയുമായി മദ്യകുപ്പികൾ ഒളിപ്പിച്ച് കടത്തിയിരുന്നു. ഞായറാഴ്ച ഔട്ട്ലെറ്റ് മാനേജരുടെ മൊബൈൽ ഫോൺ സഹിതമാണ് മദ്യവുമായി കടന്നത്. സി.സി ടിവി ക്യാമറകൾ പരിശോധിച്ച ജീവനക്കാർ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ വീണ്ടും ഔട്ട്ലെറ്റിൽ എത്തിയപ്പോഴാണ് പിടിവീണത്. സൗത്ത് എസ്.എച്ച്.ഒ വിജയശങ്കർ, എസ്.ഐമാരായ മുജീബ്, അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |