
ഫോർട്ട്കൊച്ചി: മട്ടാഞ്ചേരി - ഫോർട്ട് കൊച്ചി ടൂറിസം മേഖലയിൽ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതിയുമായി സഹകരിക്കുമെന്ന് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ചിരാഗ് ജെ. ഷാ പറഞ്ഞു. പശ്ചിമകൊച്ചിയുടെ സമ്പദ് വ്യവസ്ഥയിൽ ടൂറിസത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും എത്രയും വേഗത്തിൽ സംസ്ഥാന ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ചേംബർ ശ്രമിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. യുവജന വികസനവുമായി ബന്ധപ്പെട്ട്, വിജയകരമായ സംരംഭകരുമായും വിദഗ്ദ്ധരുമായും നടത്തുന്ന ആശയവിനിമയങ്ങളും വ്യവസായ സന്ദർശനങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തിൽ മുൻ പ്രസിഡന്റ് രാജ്കുമാർ ഗുപ്ത, വൈസ് പ്രസിഡന്റ് വി. അമർനാഥ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |