
കളമശ്ശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 59, യൂത്ത് റെഡ് ക്രോസ് യൂണിറ്റ് 5 എന്നിവയുടെ സഹകരണത്തോടെ സ്ത്രീകൾക്ക് ആരോഗ്യ, ബോധവത്കരണ പരിപാടി ‘ഇതൾ’ സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങൾ, അർബുദം, ആർത്തവ വിരാമം എന്നിവയിൽ ക്ലാസുകളെടുത്തു. എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. പൂജ വിജയ്, ഡോ. എവിന ബെന്നി എന്നിവർ ബോധവത്കരണം നടത്തി. കോളേജിലെ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികളായ എൽഹ മരിയ ലൂവിസ്, നോയൽ സിബി തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |