SignIn
Kerala Kaumudi Online
Monday, 29 June 2026 6.04 AM IST

യാത്രയയപ്പും അനുമോദനവും

yathra
യാത്രയയപ്പ് പരിപാടിയും അനുമോദന സദസും ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കേരളത്തിലെ സഹകരണ മേഖലക്ക് ദിശബോധം നൽകുന്നതിനും ജനകീയ പ്രസ്ഥാന മാക്കി മാറ്റുന്നതിനും എം.വി.ആർ നൽകിയ പങ്ക് വളരെ വലുതാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (എച്ച്.എം.എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയും അനുമോദന സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ സി.എം.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാണിക്കര ഗോവിന്ദൻ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സംസ്ഥാന സെക്രട്ടറി എൻ.സി സുമോദും എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളിയും അനുമോദിച്ചു. വി.എൻ അഷറഫ് സ്വാഗതവും കെ. സിന്ധു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL