SignIn
Kerala Kaumudi Online
Monday, 29 June 2026 6.04 AM IST

വിദ്യാർത്ഥികളെ ആദരിച്ചു

aadaram
ഇരിട്ടി നഗരസഭ വിജയോത്സവം ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: ചാവശ്ശേരി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു. എസ്.എസ്, എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ഇരിട്ടി, ചാവശ്ശേരി ഹയർ സെക്കൻഡറി സ്ക്കൂളിനെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. രാജൻ, വി.പി അബ്ദുൾ റഷീദ്, ആർ.കെ ഷൈജു, പി. ധനിഷ, ജിഷ, കൗൺസിലർമാരായ രജീഷ്, പി. സീനത്ത്, ഷംസീർ, ചാവശ്ശേരി ഗവൺമെന്റ് ഹൈസ്ക്കൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AADARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL