പാനൂർ: ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ
നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. സംഘാടക സമിതി യോഗം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നാസർ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. പാനൂർ ഉപജില്ല എ.ഇ.ഒ ബൈജു കേളോത്ത് വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപകൻ റമീസ് പാറാൽ സംഘാടകസമിതി കരട് അവതരിപ്പിച്ചു. ജാബിർ ഇല്ലത്ത് കലോത്സവ ബഡ്ജറ്റ് അവതരിപ്പിച്ചു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി ചെയർമാനും പി.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.കെ സുജൻ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. കലോത്സവത്തിന്റെ വിജയത്തിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്ത് തല കലോത്സവം ഒക്ടോബർ 28, 29 തീയതികളിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |