SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

സുവനീർ പ്രകാശനവും പരിശീലന ക്ലാസും

suvner
സുവനീർ പ്രകാശനവും പരിശീലന ക്ലാസും ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുവനീർ 2026ന്റെ പ്രകാശനവും പരിശീലന ക്ലാസും ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മേജർ ഇ.കെ.കെ. നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസും നടന്നു. 'നേതൃപാടവം' എന്ന വിഷയത്തിൽ അഡ്വ. പി.കെ. രവീന്ദ്രൻ പരിശീലന ക്ലാസ് നയിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള വിവിധ ആശയങ്ങൾ ക്ലാസിൽ പങ്കുവെച്ചു. ജില്ലാ സെക്രട്ടറി നാരായണൻ പയ്യരട്ട സ്വാഗതവും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ വിജയൻ നന്ദിയും പറഞ്ഞു. മുൻസൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമവും സംഘടനയുടെ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MILITARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL