SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

അണക്കര ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജെ.സി.ബി ഉപയോഗിച്ച് തകർത്തു; വ്യാപക പ്രതിഷേധം

കുമളി: കുമളി- മൂന്നാർ റോഡിൽ അണക്കര ടൗണിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹികവിരുദ്ധർ ജെ.സി.ബി ഉപയോഗിച്ച് രാത്രിയോടെ തകർത്തു. ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലുള്ളതാണ് 30 വർഷം പഴക്കമുള്ള ഈ കാത്തിരിപ്പ് കേന്ദ്രം.

പഞ്ചായത്ത് അധികൃതരുടെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ഇത് പൂർണ്ണമായും പൊളിച്ചുനീക്കിയത്. കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലായി ആരംഭിക്കുന്ന പുതിയ ജ്വല്ലറിയുടെ താത്പര്യപ്രകാരമാണ് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെ ഇത് ചെയ്തതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. എന്നാൽ, പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വൻ അട്ടിമറി സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. രാത്രിയിൽ ജെ.സി.ബി ഉപയോഗിച്ച് കാത്തിരിപ്പ് കേന്ദ്രം തകർക്കുന്നതിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അണക്കര സ്വദേശി നിബു തോമസ് വണ്ടന്മേട് എസ്.എച്ച്.ഒ മുമ്പാകെ തെളിവുകൾ സഹിതം രേഖാമൂലം പരാതി നൽകി. പൊതുമുതൽ നശിപ്പിച്ച പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പൊതുമുതൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തെ തുടർന്ന് രാത്രിയിൽ തന്നെ പ്രദേശത്ത് താത്കാലിക ഷെഡ് നിർമിച്ചിട്ടുണ്ട്. പരാതിയുടെയും ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വണ്ടന്മേട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL