SignIn
Kerala Kaumudi Online
Sunday, 11 October 2026 12.45 AM IST

നാളികേര വികസന സെമിനാർ

coco
നാളികേര വികസന സെമിനാർ മടമ്പം ഫൊറോനാ വികാരി ഫാദ‌ർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: നാളികേര വികസന ബോർഡിന്റെ നിർദേശനുസരണം മടമ്പം നാളികേര ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാളികേര വികസന സെമിനാർ മടമ്പം പാരിഷ് ഹാളിൽ മടമ്പം ഫൊറോനാ വികാരി ഫാദർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.എസ് പ്രസിഡന്റ് ബേബി ചേലമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് പല്ലാട്ടു തടത്തിൽ ആമുഖ പ്രഭാഷണവും പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലിൽ മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി ജോൺ പൗവത്തേൽ, വാർഡ് കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ, ജോയ് കുഴിയപ്പാടം എന്നിവർ പ്രസംഗിച്ചു. നാളികേര ഡെവലപ്പ്‌മെന്റ് ഓഫീസർ ജി.കെ രമേശൻ, പ്രിയങ്കർ എന്നിവർ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ അഞ്ജു, അസിസ്റ്റന്റ് കൃഷി ഓഫീസർ അജീഷ് എന്നിവർ കൃഷി രീതി, വളം പ്രയോഗം എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COCONUT BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL