SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

എ.ഐ.വൈ.എഫ് കൺവെൻഷൻ

aiyf
എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

മണത്തണ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും മൊബൈൽ ട്രൈബൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണമെന്ന് എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന സെക്രട്ടറി മഹേഷ്‌ കക്കത്ത് ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ മിഥുൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി. ഷാജി, മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എം. രോഹിൽ, ധന്യ സജി, പി. ശ്രീതിഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. രോഹിൽ (സെക്രട്ടറി), ആൽബർട്ട് ജോസ് (പ്രസിഡന്റ് ), അബിൻ പി. ദേവ് (ജോയിന്റ് സെക്രട്ടറി), മാളവിക മജുംദാർ (വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AIYF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL