നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നെടുങ്കണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളിൽ ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം എൻ.എച്ച് 66 ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു. ജനകീയ സമരത്തിന്റെ 175-ാം ദിവസത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ആരംഭിച്ച രാപ്പകൽ സമരത്തിൽ മുന്നൂറിലധികം പേർ സമരപ്പന്തലിലെത്തി ഐക്യദ്യാർഢ്യം പ്രഖ്യാപിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം കെ.സി. മാനവർമ്മ രാജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമര സമിതി മുതിർന്ന അംഗം രാജു രാമൂട്ടി അധ്യക്ഷത വഹിച്ചു. ജനകീയ സമര സമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി സമരത്തിന്റെ പുരോഗതി വിവരിച്ചു, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.സി. കമറുദ്ദീൻ എം മൂസ, വാർഡ് കൗൺസിലർ എൻ. നദീറ, മുൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാമോദരൻ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ അബ്ദുള്ള പടന്നക്കാട്, രാജേഷ്, ഇസ്മായിൽ കബർദാർ, നസീമ അഷറഫ്, ഷമീമ , മലപ്പിൽ സുകുമാരൻ, സതീഷ് കരിങ്ങാട്ട്, കെ.കെ. കുമാരൻ, ടി.കെ. സുരേഷ്, പത്മരാജൻ ഐങ്ങോത്ത്, വി.വി. നാരായണൻ സംസാരിച്ചു. സമരസമിതി കൺവീനർ ഡി. രാജൻ സ്വാഗതവും മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |