SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

റിട്ട. എൻ.പി.എസ് ഫോറം ജില്ലാ കമ്മിറ്റി

comm

കൊല്ലം: 2013 ഏപ്രിൽ 1ന് ശേഷം വിരമിച്ച ജീവനക്കാരുടെ സംഘടനയായ റിട്ടയേർഡ് എൻ.പി.എസ് ഫോറം ജില്ലാ ജനറൽ ബോഡി യോഗം ജവഹർ ബാലഭവനിൽ ചേർന്നു. യോഗം സംസ്ഥാന പ്രസിഡന്റ് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി ശ്രീനി.ഡി കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ എൻ.പി.എസ് ജീവനക്കാർക്ക് യഥാർത്ഥ പെൻഷനും ഡി.സി.ആർ.ജി ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും നിഷേധിക്കുന്നത് സാമൂഹ്യ അനീതിയാണെന്നും സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ആർ.ഹരീന്ദ്രലാൽ (പ്രസിഡന്റ്), എം.നസീമ (സെക്രട്ടറി), എസ്.ശോഭനകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL