
കൊല്ലം: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല വനവിജ്ഞാന ഭവനിൽ നടന്ന ദ്വിദിന വനിതാ പഠനക്യാമ്പ് സമാപിച്ചു. കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും സ്‌കൂൾ ടീച്ചേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ വനിതാ കമ്മിറ്റി കൺവീനറുമായ കെ.ബദറുന്നിസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.ആദർശ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. കമ്മിറ്റി അംഗം ജി.കെ.ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്.ഷിബു, ജെ.ശശികല എന്നിവർ അഭിവാദ്യം അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് കുമാർ സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ ആർ.ജയശ്രീ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |