
കൊല്ലം: ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരണമെന്നും ഈ വിഷയത്തിൽ മന്ത്രിയെന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ്. സ്കൂൾ ഒഫ് ഖുർആൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം കണ്ണനല്ലൂർ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൽ.നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, സലിം കുരീപ്പള്ളി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളായ നിസാർ കണ്ടത്തിൽ, സെയ്ത് മുഹമ്മദ്, നാസിം വലിയ വീടൻ, അൻസാരി ഇബ്രാഹിം, ഷാജഹാൻ ശാസ്താംകോട്ട, ഹാരിസ് ഫാറൂഖി സിദ്ദിഖ് എസ് എം, ഷെരീഖ് വാറൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |