SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

കെ.ദാമോദരൻ അനുസ്മരണം

കൊല്ലം: കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലും കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയും സംയുക്തമായി മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ.ദാമോദരന്റെ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ് 3ന് വൈകിട്ട് 4ന് കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.പി.സജിനാഥ്, പ്രസിഡന്റ് പി.ഉഷാ കുമാരി, പി.എസ്.സുരേഷ്, വി.എം.പ്രേംരാജ്, പി.ഡി.ജോസ്, ജയൻ മഠത്തിൽ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL