SignIn
Kerala Kaumudi Online
Sunday, 26 July 2026 12.57 PM IST

വാടകയ്ക്കെടുത്ത ജെ.സി.ബി തിരികെ നൽകിയില്ല, രണ്ടു പേർ പിടിയിൽ

photo
മനുപ്രസാദും ടോണി ഉറുമീസും

കൊട്ടാരക്കര: വാടകയ്ക്കെടുത്ത ജെ.സി.ബിയുടെ കരാർ കാലാവധി കഴിഞ്ഞപ്പോൾ വ്യാജ നമ്പർ പതിച്ച് ഉടമയറിയാതെ ഉപയോഗിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് വേങ്ങൂർ മുടപ്പുഴ നിരവത്ത് വീട്ടിൽ മനു പ്രസാദ് (38), ആലുവ അയ്യമ്പുഴ ചുള്ളി കോളാട്ടുകുഴി വീട്ടിൽ ടോണി ഉറുമീസ് (38) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൊട്ടാരക്കര സ്വദേശി ടോബിൻ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബി മാസം 70,000 രൂപ നിരക്കിൽ ആറ് മാസത്തെ കാലാവധി ഉറപ്പിച്ച് 2023 നവംബർ 15നാണ് പ്രതികൾ വാടകയ്ക്ക് എടുത്തത്. കരാർ കാലാവധി കഴിഞ്ഞിട്ടും ജെ.സി.ബി തിരികെ കിട്ടാതെ വന്നതോടെയാണ് ടോബിൻ തങ്കച്ചൻ പൊലീസിൽ പരാതി നൽകിയത്. മനു പ്രസാദിനെതിരെ കോതമംഗലം പൊലീസിലും ടോണി ഉറുമീസിനെതിരെ മാള, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL