SignIn
Kerala Kaumudi Online
Thursday, 23 July 2026 12.21 AM IST

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി കൊല്ലം കൗൺസിലർ ബി അജിത് കുമാർ

READ ENGLISH VERSION
b-ajith-kumar
അന്തരിച്ച കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ബി അജിത് കുമാർ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ബി അജിത് കുമാറിന്റെ (53)​ അവയവങ്ങളാണ് ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചത്. കൊല്ലം കോർപ്പറേഷന്റെ കായിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജിത് കുമാർ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു.

തൃക്കടവൂർ കുരീപ്പുഴ സ്വദേശിയായ അജിത്തിന്റെ അവയവങ്ങൾ അഞ്ചുപേർക്കാണ് ദാനം ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്ട്രോക്കിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. സുരേഷ് കുമാർ ബി, അജിത കുമാരി ബി എന്നിവർ സഹോദരങ്ങളാണ്.

ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്നും സമാഹരിച്ച അദ്ദേഹത്തിന്റെ അവയവങ്ങൾ പല ആശുപത്രികളിലായാണ് ദാനം ചെയ്യുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലുമാണ് നൽകുന്നത്. രണ്ട് കോർണിയകൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും ദാനം ചെയ്യും.

English Summary

Kollam: B. Ajith Kumar (53), a Kollam Corporation Congress councillor who was declared brain dead after a stroke, will give a new lease of life to five people through organ donation. With his family's consent under Kerala's Mrithasanjeevani programme, his liver, kidneys and corneas will be donated to patients at KIMS Hospital, Thiruvananthapuram Medical College, Travancore Medical College and the Regional Institute of Ophthalmology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ORGAN DONATION, KOLLAM COUNCILLOR, B AJITH KUMAR, BRAIN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA