SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.06 AM IST

എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും

പവിത്രേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഈ വർഷം പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽ ജനറൽ വിഭാഗത്തിൽ 15.65 ലക്ഷം രൂപയുടെയും എസ്‌.സി.പി വിഭാഗത്തിൽ 31.67 ലക്ഷം രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ 47.32 ലക്ഷം രൂപ വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ധർണ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.വി.സുമലാൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം രജു രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, അമീഷ് ബാബു, എസ്.ആർ.ഗോപകുമാർ, ആർ.ഗോപീകൃഷ്ണൻ, വി.രാധാകൃഷ്ണൻ, കെ.ജയൻ, സി.അനിൽകുമാർ, ആർ.ഗീത, വി. ആനന്ദകൃഷ്ണൻ, ആർ.രാജസേനൻ, ജെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL