SignIn
Kerala Kaumudi Online
Wednesday, 26 August 2026 11.20 PM IST

ഇത്തിക്കരയിൽ പുതിയപാലം ചരി​ത്രത്തി​ലേക്ക് പഴയപാലം

thuithi-

ചാത്തന്നൂർ: ഇത്തിക്കരയിൽ പുതിയ പാലത്തിന്റെ നിർമ്മാണം അന്തി​മ ഘട്ടത്തി​ൽ. ടാറിംഗ് മാത്രമാണ് പൂർത്തിയാകാനുള്ളത്. ടാറിംഗ് കഴി​ഞ്ഞാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദേശീയപാത വി​ഭാഗം അധി​കൃതർ പറഞ്ഞു.

ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി​ ഇത്തിക്കരയിൽ അടിപ്പാതയുടെ നിർമ്മാണം വന്നതോടെ പുതി​യ പാലം നിർമ്മാണം വൈകുകയായിരുന്നു. അടിപ്പാത പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടേണ്ടി​വരും. അതി​നാലാണ് ഇവിടെ ബാക്കിയുള്ള റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്. നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പാലത്തിന്റെ ഇരു വശങ്ങളി​ലും സർവീസ് റോഡ് ഇല്ല. എങ്കി​ലും പാലത്തിന്റെ വടക്ക് വശത്തെ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നെത്തി​ തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും. അതി​നാൽ ഇത്തിക്കര പഴയ പാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.

മന്ത്രി​യുടെ മൃതദേഹം
കടത്തി​വി​ട്ട് ഉദ്ഘാടനം!

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി ടി.കെ. ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര

കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലമാണ് ഇത്തി​ക്കരയി​ലേത്. ടി.കെ. ദിവാകരന്റെ വലിയ സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പാലം. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ തറക്കല്ലി​ട്ട് പണി തുടങ്ങി പൂർത്തിയാക്കി​. 1976 ജനുവരി​ 20ന് തുറന്നു കൊടുക്കാനായി​രുന്നു തീരുമാനം. ഉദ്ഘാടകനായി​ മന്ത്രി ടി.കെ. ദിവാകരനെയും നിശ്ചയിച്ചു. എന്നാൽ ആഴ്ചകൾക്ക് മുന്നേ അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡി, ആശുപത്രി​യി​ൽ പ്രവേശി​പ്പി​ക്കപ്പെട്ടു. ഉദ്ഘാടനത്തി​ന്റെ തലേന്ന് മരണം. ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉദ്ഘാടനം നടത്താനുള്ള നീക്കത്തെ ജനങ്ങൾ എതി​ർത്തു. തുടർന്ന് വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ചാത്തന്നൂരി​ൽ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം

പാലത്തിലൂടെ കടന്നു പോയി ഉദ്ഘാടനം നി​ർവഹി​ക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL