SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യമില്ല

കൊല്ലം: കശുഅണ്ടി മേഖലയിലെ പൊതുമേഖല സ്ഥാപനമായ കാഷ്യു കോർപ്പറേഷനിലെയും സഹകരണ സ്ഥാപനമായ കാപ്പെക്സിലെയും തൊഴിലാളികൾക്ക് ഒക്ടോബർ മുതലുള്ള അർദ്ധവർഷത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഇ.എസ്.ഐ അനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പായി.

ഓരോ അർദ്ധവർഷത്തെയും ഹാജർ അടിസ്ഥാനമാക്കിയാണ് തൊട്ടടുത്ത അർദ്ധവർഷത്തിൽ ചികിത്സാ ആനുകൂല്യം ലഭിക്കുന്നത്. കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും പക്കൽ തോട്ടണ്ടി കാര്യമായി സ്റ്റോക്ക് ഇല്ലാത്തതിനാൽ ഈമാസം ഇനി തൊഴിൽ ദിനങ്ങൾക്ക് സാദ്ധ്യത കുറവാണ്. ഏപ്രിൽ മുതൽ ഇതുവരെ ലഭിച്ചത് ശരാശരി 38 തൊഴിൽദിനങ്ങൾ മാത്രമാണ്. അതുകൊണ്ട് ഈമാസം അവസാനിക്കുന്ന അർദ്ധവർഷത്തിലെ ശരാശരി ഹാജർ 40 കടക്കാൻ സാദ്ധ്യതയില്ല.

രണ്ട് സ്ഥാപനങ്ങൾക്കുമായി ഗിനിബസാവോ, ഐവറികോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് 13000 ടൺ തോട്ടണ്ടിക്ക് കാഷ്യു ബോർഡ് ടെണ്ടർ ഉറപ്പിച്ചിട്ടുണ്ടെങ്കിലും ലോഡ് അടുത്തമാസം ആദ്യവാരമേ ഫാക്ടറികളിൽ എത്താൻ സാദ്ധ്യതയുള്ളൂ. ബാക്കിയുള്ളത് ഘട്ടംഘട്ടമായേ ലഭിക്കൂ. അടുത്ത ഇറക്കുമതിക്കുള്ള ടെണ്ടർ ഇപ്പോഴേ പൂർത്തിയാക്കിയാലേ അടുത്ത വർഷമെങ്കിലും 78 ഹാജർ ഉറപ്പാക്കാനാകൂ.

ആറുമാസം 38 തൊഴിൽ ദിനം

 ഏപ്രിൽ മുതൽ ഇതുവരെ ലഭിച്ചത് ശരാശരി 38 തൊഴിൽദിനങ്ങൾ

 സാമ്പത്തിക വർഷത്തെ ഒരോ പകുതിയിലും 78 ഹാജർ ഉണ്ടെങ്കിലേ അംഗങ്ങളായ തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഇ.എസ്.ഐ അനുകൂല്യം ലഭിക്കൂ

 കുടുംബാംഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സാ അനുകൂല്യം ലഭിക്കാൻ തുടർച്ചയായി രണ്ട് അർദ്ധവർഷം 78 ഹാജർ ഉണ്ടാകണം

പ്രതിസന്ധിയിൽ

15000 തൊഴിലാളികൾ


കാഷ്യു കോർപ്പറേഷൻ

30 ഫാക്ടറികൾ

തൊഴിലാളികൾ

10000 (ഏകദേശം)


കാപ്പെക്സ്

10 ഫാക്ടറികൾ

തൊഴിലാളികൾ

4500 (ഏകദേശം)

തൊഴിൽ ദിനങ്ങൾ ലഭിക്കാത്തതിനാൽ ഇ.എസ്.ഐ ആനൂകൂല്യം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പാവപ്പെട്ട തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ മുടങ്ങാതിരിക്കാൻ അധികൃതരുടെ ഇടപെടലുണ്ടാകണം.

കശുഅണ്ടി തൊഴിലാളികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL