SignIn
Kerala Kaumudi Online
Thursday, 23 July 2026 12.31 AM IST

ജനകീയ ആരോഗ്യ സമിതി യോഗം

kg-raju
ഉദയനാപുരം പഞ്ചായത്ത് 5, 6, 7, 8 വാർഡുകളിലെ ജനകീയ ആരോഗ്യ സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഫാമിലി ഹെൽത്ത് വടക്കേ മുറി സബ് സെന്ററിന്റെ പരിധിയിൽ വരുന്ന 5, 6, 7, 8 വാർഡുകളിലെ ജനകീയ ആരോഗ്യ സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. 6, 8 വാർഡുകളിൽ ഡങ്കു പനി റിപ്പോർട്ട് ചെയ്യുകയും 12 ാം വാർഡിൽ വല്ലകത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പധികൃതർ നിർദ്ദേശിച്ചു. മൺസൂൺ കാല രോഗപ്രതിരോധ നടപടികൾക്കുളള വിശദമായ പദ്ധതിതയ്യാറാക്കി. യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ: അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL