
മണർകാട് : ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. മത്സരത്തിന് മുന്നോടിയായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ മാത്യു പി.കുര്യൻ ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്ക് ജോജി കെ.ജോൺ, ഡി.സുനിൽ, ജെറിൻ വർക്കി, ബിനോ കുര്യൻ, കുര്യാക്കോസ് ഐപ്പ് എന്നിവർ നേതൃത്വം നൽകി. കെന്നി ജോസഫ്, സഖറിയ ടി.കുര്യൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |