SignIn
Kerala Kaumudi Online
Monday, 29 June 2026 6.04 AM IST

സ്‌കോളർഷിപ്പിന്  അപേക്ഷിക്കാം

schola

കോട്ടയം : അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സ്‌കീമിന്റെ ഭാഗമായുള്ള സ്‌കോളർഷിപ്പിന് ജൂലായ് 15 വരെ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്നതും നാല്/ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ഏഴാം ക്ലാസ് വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കോർപ്പറേഷൻ / ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ ഫോം ലഭിക്കും. ഫോൺ : 04812562503.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL