
ചങ്ങനാശേരി: കോട്ടയം ജില്ലാ ടി.കെ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടത്തി. സി.പി.എം അഖിലേന്ത്യ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എൻ വാസവൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ കെ.എം രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, പി.വി സുനിൽ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.സി ജോസഫ്, ഡോ.പി.കെ പത്മകുമാർ, ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ, തലമുതിർന്ന നേതാവ് പ്രൊഫ.എം.ടി ജോസഫ്, പഠനകേന്ദ്രം സെക്രട്ടറി എം.വി കോര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |