SignIn
Kerala Kaumudi Online
Friday, 04 September 2026 4.59 PM IST

രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

accident
കോട്ടയത്തുണ്ടായ അപകടത്തിൽ നിന്ന്

കോട്ടയം: ഏറ്റുമാനൂരിൽ രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ഏറ്റുമാനൂർ - എറണാകുളം റൂട്ടിൽ നമ്പ്യാർകുളത്തായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് വാഗമണ്ണിലേയ്ക്ക് വിദ്യാ‌ർത്ഥികളുമായി പോവുകയായിരുന്ന തമിഴ്‌നാട് ടൂറിസ്റ്റ് ബസിലേയ്ക്ക് എതിർദിശയിൽ നിന്നുവന്ന മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. മിനി ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ നിയന്ത്രണം നഷ്ടമായ തമിഴ്‌നാട് ബസ് സമീപത്തെ പുരയിടത്തിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തിൽ വിദ്യാർത്ഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

English Summary

Two tourist buses collided at Nambyarkulam on the Ettumanoor - Ernakulam route in Kottayam this morning, injuring students on board. A mini tourist bus reportedly collided with a Tamil Nadu tourist bus carrying students from Coimbatore to Vagamon. Witnesses cited excessive speed as the cause. The injured students sustained minor injuries and were admitted to a private hospital. Police have initiated investigations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM ACCIDENT, TOURIST BUS ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA