
കൊല്ലപ്പള്ളി:തോട് നവീകരണത്തിനായി ഫണ്ട് അനുവദിച്ച മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയെയും ചടങ്ങിൽ അനുമോദിച്ചു. തോട് നവീകരണത്തിലൂടെ മഴക്കാലത്ത് പ്രദേശത്ത് പതിവായി ഉണ്ടായിരുന്ന വെള്ളക്കെട്ടിനും ഗതാഗതതടസങ്ങൾക്കും പരിഹാരമായി.
വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളായ സാം കുമാർ കൊല്ലപ്പള്ളി, ഇഗ്‌നേഷ്യസ് തയ്യിൽ, ബിജു തോപ്പിൽ, രതീഷ് കിഴക്കെപ്പറമ്പിൽ, ജോജോ തെക്കേക്കാരോട്ട്, പ്രശാന്ത് ട്രാവൻകൂർ, ഷാജി എ.ജി. അരീക്കൽ, സുരേഷ് കുമാർ കളപ്പുറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |