
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകൾ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോൻ കരീമഠം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു, കെ.എസ്.എസ്.എസ് കോ - ഓർഡിനേറ്റർ മേരി ഫിലിപ്പ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ സിസ്റ്റർ അജോ, ഷിജി ബെന്നി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |