SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

വനംവകുപ്പും, നാട്ടുകാരും കൈകോർത്തു, വന്യമൃഗങ്ങളെ തുരത്താൻ  കണ്ടങ്കയത്ത് സോളാർവേലി 

solar

കോ​രു​ത്തോ​ട് : വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തിന്റെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യാ​യ ക​ണ്ട​ങ്കയത്ത് നാട്ടു​കാ​രും, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കൈകോർത്തതോടെ 24 മ​ണി​ക്കൂ​റി​ന​കം തീ​ർ​ത്ത​ത് 300 മീ​റ്റ​റോ​ളം താ​ത്കാ​ലി​ക സോ​ളാ​ർ ഫെ​ൻ​സിം​ഗ്. കാ​ട്ടാ​ന അ​ട​ക്കം ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​രു​ന്നു. സോ​ളാ​ർ ഫെ​ൻ​സിം​ഗ് നേരത്തെ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളുടെ ദു​രി​ത​മ​റി​ഞ്ഞ് എ​രു​മേ​ലി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ടത്തി സോ​ളാ​ർവേ​ലി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ണ്ടങ്കയം അ​ടു​പ്പു​ക​ല്ലേ​ൽ ജോ​ർ​ജ് മാ​ത്യു ഫെ​ൻ​സിം​ഗി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മികച്ച ഏകോപനം

എ​രു​മേ​ലി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, അ​ഴു​ത എ​ന്നീ മൂ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ചു​ക​ളി​ൽ​നി​ന്നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​കോ​പി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പു​ന​:സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL