SignIn
Kerala Kaumudi Online
Tuesday, 25 August 2026 8.57 PM IST

സെമിനാർ നടത്തി

കോട്ടയം:സ്വാതന്ത്ര്യത്തിന്റെ 80ാം വർഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജും ഫിൽകോസും ചേർന്ന് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള വിദ്യാഭ്യാസ മാറ്റങ്ങളെക്കുറിച്ച് സെമിനാർ നടത്തി. വിദ്യാഭ്യാസ ചിന്തകനും പ്രഭാഷകനുമായ പ്രൊഫ.പി.പി നൗഷാദ് സംസാരിച്ചു. അസമത്വം, ഗുണനിലവാര വ്യത്യാസം, സാങ്കേതികവിദ്യയുടെ സ്വാധീനം തുടങ്ങിയ സമകാലിക വെല്ലുവിളികളും ചർച്ച ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.അഞ്ജു സൂസൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സുമി മേരി തോമസ്, അസി.പ്രൊഫ.ജി.രാധിക, ഫിൽകോസ് പ്രസിഡന്റ് ജിജോ വി.എബ്രഹാം, ജനറൽ സെക്രട്ടറി പി.കെ ആനന്ദക്കുട്ടൻ, സിറിൽ സഞ്ജു ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL