SignIn
Kerala Kaumudi Online
Monday, 24 August 2026 3.51 AM IST

മെഗാ അത്തപ്പൂക്കള മത്സരം

pookalam-
1500 സ്‌ക്വയർ ഫീറ്റിൽ തീർത്ത മെഗാ അത്തപൂക്കളം.

ചങ്ങനാശേരി: ചങ്ങനാശേരിക്ക് വർണ്ണചാരുത ചാർത്തി റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുൻസിപ്പാലിറ്റി, കുറിച്ചി മാടപ്പള്ളി, തൃക്കൊടത്താനം, പായിപ്പാട്, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഫാത്തിമാപുരം എസ്.എച്ച് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ അത്തപൂക്കള മത്സരം നടന്നു. 1500 സ്‌ക്വയർ ഫീറ്റിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും മുൻസിപ്പാലിറ്റിയിൽ നിന്നും വന്നവർ മത്സരത്തിൽ പങ്കെടുത്തു. മത്സരം വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ ആന്റണി എത്തക്കാട് അദ്ധ്യക്ഷത വഹിച്ചു. മീഡിയ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോഫി പുതുപറമ്പിൽ, ഫാ.ലിബിൻ തുണ്ടുകളം, ജസ്റ്റിൻ പോൾ, ടോജി കളത്തിപറമ്പിൽ, സിജോ ആന്റണി, ടെസി വർഗീസ്, ജോസുകുട്ടി കുട്ടംപേരൂർ, ജോബി തൂമ്പുങ്കൽ എന്നിവർ പങ്കെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ നാടൻപാട്ട്, കൈകൊട്ടികളി, മലയാളി മങ്ക, കുട്ടി കേസരി, പൊതു മത്സരങ്ങൾ എന്നിവ നടക്കും. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL