കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബർ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡൽ കേന്ദ്രമായി കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ആർ.ആർ.ഐ.ഐ) തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ ലഭിച്ച ഈ അംഗീകാരത്തിന്റെ പ്രഖ്യാപനവും സമർപ്പണച്ചടങ്ങും 24ന് റബർ ഗവേഷണ കേന്ദ്രത്തിൽ നടക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ.ഹരി അറിയിച്ചു. ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരും ആർ.ആർ.ഐ.ഐയിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അംഗീകാരം ഇന്ത്യയിലെ റബർ ഗവേഷണ മേഖലയ്ക്കും ആർ.ആർ.ഐ.ഐയ്ക്കും ചരിത്രനേട്ടമാണെന്ന് ചെയർമാൻ എൻ.ഹരി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |