കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാദ്ധ്യതകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശു വളർത്തൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ധനസഹായ വിതരണം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി നിർവഹിച്ചു. കെ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, ഗ്രാമതല അനിമേറ്റർ കുഞ്ഞുമോൾ തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |