ബാലുശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ബാലുശ്ശേരി പൊലീസിൻ്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന കൂട്ടയോട്ടം വി.ടി. സൂരജ് എം. എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾ ദാസ് ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഡിവൈ.എസ്. പി. ടി. എ. അഗസ്റ്റിൻ മുഖ്യാതിഥിയായി. വി. ജീഷ്മ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ആർ. രഘൂത്തമൻ, ഷിബു, ടി.കെ. പ്രശാന്തൻ, തൂഫാൻ വാരിയർ ആരിഫ് എകരൂൽ, ഗഫൂർ, ഭാസ്‌കരൻ, കെ.ജെ. വിനോയ്, എസ്.പി.
രാജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |