എടച്ചേരി: ലോക സംഗീത ദിനവുമായി ബന്ധപ്പെട്ട് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിൽ മാഡ് മ്യൂസിക് എന്ന ബാൻഡിന്റെ ഉദ്ഘാടനം സംഗീത സംവിധായകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ സുനിൽ തിരുവങ്ങൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജേഷ് കെ.പി, പ്രധാനദ്ധ്യാപകൻ ഗഫൂർ കരുവണ്ണൂർ, ലക്ഷ്മി, നൈനിക സുമേഷ്, സുമേഷ്, എം ജിഷ ടി.കെ ഡോ.ഷിജി രാജൻ എന്നിവർ പ്രസംഗിച്ചു. 71 രക്ഷിതാക്കൾ ഓൺലൈൻ ഗാനാലാപന മത്സരത്തിൽ പങ്കെടുത്തു. വിവിധ സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനവിതരണം നടത്തി. മ്യൂസിക് ബാൻഡിന്റെ അവതരണവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |