കുറ്റ്യാടി: ഗോത്രസമൂഹത്തിനും പുതിയകാലമനുസരിച്ചുള്ള സഞ്ചാര സ്വാതന്ത്ര്യം വേണമെന്നും പഴശ്ശിരാജ ചുരമില്ലാപാത സംബന്ധമായ കാര്യങ്ങളും ആവശ്യപ്പെട്ട് പട്ടിക വർഗ ക്ഷേമ മന്ത്രി കെ.എ തുളസിക്ക് ഉന്നതി ഊര് മൂപ്പത്തി ലീല വിനോദ് നിവേദനം സമർപ്പിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ വായാട് ഉന്നതിയിൽ കാട്ടുപോത്തിൻ്റെ അക്രമത്തിൽ മരണപ്പെട്ട സുനിലിൻ്റെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. കെ.എം അഭിജിത്ത് എം.എൽ എ ഔസേപ്പച്ചൻ മണിമല, കെ.ടി ജയിംസ്, കെ.പി രാജൻ, കോരങ്ങോട്ട് മൊയ്തു, ലൗലി എടാട്ട്, കോരങ്ങോട്ട് ജമാൽ, കെ.കെ പാർത്ഥൻ, ശ്രീധരൻകക്കട്ടിൽ, അനസ് നങ്ങാണ്ടി, എൻ.കെ ഫിറോസ്, ജോൺസൻ ഓലിക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |