SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

വളർത്തു നായയെ പുലി കൊന്നു; കൂട് സ്ഥാപിക്കും

leoprd-
പുലി

മുക്കം: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. മുഞ്ഞനാട്ട് ബെന്നിയുടെ നായയെയാണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊന്നത്. ഇതേതുടർന്ന് വനംവകുപ്പും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ കുറേ നാളായി പ്രദേശത്ത് വന്യജീവി ആക്രമണമുണ്ടെന്നും നിരവധി വളർത്തു നായകളെയുൾപ്പെടെ കാണാതാവുകയോ പരിക്കേൽപ്പിക്കുകയോ കൊന്ന് തിന്നുകയോ ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് പ്രദേശവാസികൾ സംഭവസ്ഥലം സന്ദർശിക്കാനെത്തിയ വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞു. വന്യജീവിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് വകുപ്പ്തല അനുമതി തേടി പുലിയുടെ സാന്നിodധ്യം ഉറപ്പിക്കാൻ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇത്തരത്തിൽ സംഭവസ്ഥലത്ത് സ്ഥാപിച്ച ക്യാമറയിലാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ പുലിയുടെ ദൃശ്യം പതിഞ്ഞത്. ഇതിനെ പിടികൂടാനുള്ള കൂട് വെക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ലഭ്യമാവുന്ന മുറയ്ക്ക് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL