SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

prakasanam-
നീലേശ്വരം സ്കൂൾ തയ്യാറാക്കിയ ലഹരിക്കെതിരായ ഹ്രസ്വചിത്രം മുക്കം സബ്ഇൻസ്പെക്ടർ മുഹമ്മദ് ഷക്കീബ് പ്രകാശനം ചെയ്യുന്നു

മുക്കം: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവുമായി നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ 'ദ പാക്കറ്റ് ' ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിർമിച്ച ചിത്രം ലഹരിയുടെ ദൂഷ്യഫലങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. മുക്കം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷക്കീബ് പ്രകാശനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ ചിത്രകലാദ്ധ്യാപകൻ ഇർഷാദാണ് രചനയും സംവിധാനവും നിർവഹിച്ചത്. എസ്.എം.സി. ചെയർമാൻ എം.കെ. യാസർ, പ്രിൻസിപ്പൽ എം.കെ. ഹസീല,പ്രധാനാദ്ധ്യാപിക രാജി, പി.ടി.എ. വൈസ് പ്രസിഡന്റ് സലിം, ആർട്ട് ക്ലബ് കൺവീനർ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL