നരിക്കുനി: നാട്ടുകാരിയായ എഴുത്തുകാരി,ഷബ്ന മറിയത്തിന്റെ 'പിഗ്മെൻറ് ' എന്ന ആദ്യ നോവലിനെക്കുറിച്ച് സാമൂഹ്യ പഠന കേന്ദ്രം നരിക്കുനിയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. പി.ടി. അബ്ബാസ് അലി പുസ്തകം അവതരിപ്പിച്ചു. അബ്ദുള്ള കൊടോളി, സലാം വട്ടോളി, പി. കൃഷ്ണദാസ്, അഷ്റഫ് വി നെടിയനാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷബ്ന മറിയത്തിനുള്ള ഉപഹാരം സി.കെ. ജമീല സമർപ്പിച്ചു. തൻ്റെ രചനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എഴുത്തുകാരി പങ്കുവെച്ചു. ഒ.കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി. വി നൗഷാദ് സ്വാഗതവും വി.എസ് സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |