പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി പുലാമന്തോൾ ശാഖ അംഗങ്ങൾക്ക് ഓണകിറ്റും ഉന്നത വിജയികൾക്ക് ഗുരുദേവ പുരസ്‌കാരവും നൽകി ആദരിച്ചു. ഓരോ വീടുകളും സന്ദർശിച്ചാണ് ഓണകിറ്റും, പുരസ്‌കാരവും നൽകിയത്. പ്രവർത്തനങ്ങൾക്ക് ശാഖ പ്രസിഡന്റ് ഇറക്കൂത്ത് രാമചന്ദ്രൻ അദ്ധ്യക്ഷനായി. പെരിന്തൽമണ്ണ യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം സുകു പുലാമന്തോൾ, ശാഖ വൈസ് പ്രസിഡന്റ് വി.ധനപാലൻ,സെക്രട്ടറി ഇ.ഭാസ്‌കരൻ, ഭാരവാഹികളായ ഇ.രാമകൃഷ്ണൻ (ദാസൻ), ഇ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിനോട് അനുബന്ധിച്ച് ശാഖ ഓഫീസിൽ ചേർന്ന പ്രവർത്തക യോഗത്തിൽ, എസ് എൻ ഡി പി. പെരിന്തൽമണ്ണ യൂണിയന്റെ ആഭിമുഖ്യത്തിൽ 28ന് വൈകിട്ട് നടത്തുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി (ചതയദിനാഘോഷം) ഘോഷയാത്രയിലും ശാഖയിൽ നിന്ന് പരമാവധിപേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |