SignIn
Kerala Kaumudi Online
Saturday, 06 June 2026 11.34 AM IST

ജില്ലാ കളക്ടറുടെ പേരിൽ പണംതട്ടാൻ ശ്രമം

crime

പത്തനംതിട്ട: ജില്ലാ കളക്ടർ എ.നിസാമുദ്ദീന്റെ ചിത്രം പ്രൊഫൈലാക്കിയ വാട്സ്ആപ്പ് നമ്പരിൽ നിന്ന് സന്ദശം അയച്ച് പണം തട്ടാൻ ശ്രമം. ജില്ലയിലെ ചില മാദ്ധ്യമ പ്രവർത്തകർക്കാണ് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറുടെ വ്യക്തിഗത ഫോൺ നമ്പരാണെന്ന പേരിൽ ഇന്നലെ സന്ദേശം എത്തിയത്. ക്ഷേമം അന്വേഷിച്ചെത്തിയ സന്ദേശങ്ങൾക്കു പിന്നാലെയാണ് അടിയന്തര ആവശ്യമായി പണം ചോദിച്ചത്. തട്ടിപ്പ് മനസിലാക്കിയ മാദ്ധ്യമ പ്രവർത്തകർ വിവരം ജില്ലാ കളക്ടറെയും എസ് പിയെയും അറിയിച്ചു. സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബർ സെൽ പരിശോധിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL