
പത്തനംതിട്ട : ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിച്ച "വിത്ത് " പദ്ധതിയുടെ ഭാഗമായി പോസ്റ്റർ പുറത്തിറക്കി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചേമ്പറിൽ കൂടിയ യോഗത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോ.ജോൺ വർഗീസ് ജെ.ജെ, ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് നിജേഷ് കുമാറിന് കൈമാറി ക്യാമ്പയിന് തുടക്കം കുറിച്ചു. ജെ.ജെ ബോർഡ് മെമ്പർമാരായ ഷാൻ രമേശ് ഗോപൻ, അഡ്വ.ദീപ.എം.എസ്. അസി.പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |