
റാന്നി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026 നൽകി ആദരിച്ചു. പഴകുളം മധു എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരനും കോളമിസ്റ്റുമായ എം.പി.ലിപിൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |