
തിരുവല്ല : കർഷക ദിനവുമായി ബന്ധപ്പെട്ട് ചിങ്ങം ഒന്നിന് കർഷകരെ ആദരിക്കും. നെല്ല്, പച്ചക്കറി, വാഴ, സമ്മിശ്രം എന്നീ കൃഷികൾ ചെയ്യുന്ന മികച്ച കർഷകരെയും മികച്ച വനിതാ കർഷക, മികച്ച കർഷക തൊഴിലാളി, പട്ടികജാതി വിഭാഗത്തിൽപ്പെട്ട മികച്ച കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരവ് നൽകുന്നത്. ജൂലായ് 31നകം കുറ്റൂർ കൃഷിഭവനിൽ അപേക്ഷിക്കണം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഒരേ ഇനത്തിൽ ആദരിക്കപ്പെടാത്ത കർഷകരായിരിക്കണം. അപേക്ഷയോടൊപ്പം കരം ഒടുക്കിയ രസീത്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൂടി സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |