
നാറാണംമൂഴി: ഇടമുറി ജി.എച്ച്.എസ്.എസിൽ ചേർന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാർഡ് 1 ഇടമുറി ഗ്രാമസഭ 2026–27 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നൽകി. വാർഡ് മെമ്പർ മറിയാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 2026–27 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക, കേന്ദ്ര ധനകാര്യ കമ്മിഷൻ പദ്ധതികൾ, 2024–25, 2025–26 വർഷങ്ങളിലെ അധിക ഗുണഭോക്തൃ ലിസ്റ്റുകൾ എന്നിവ മുൻഗണനാക്രമത്തിലാണ് അംഗീകരിച്ചത്. മോഹനൻ പിള്ള സ്വാഗതവും ത്രേസ്യാമ്മ ഷിബു നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |