തിരുവല്ല : സി.ഐ.ടി.യു ജില്ലാപ്രസിഡന്റായി എസ്.ഹരിദാസിനെയും സെക്രട്ടറിയായി പി.ബി.ഹർഷകുമാറിനെയും ജില്ലാസമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. അഡ്വ.ആർ.സനൽകുമാറാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി പി.ജെ.അജയകുമാർ, കെ.സി.രാജഗോപാലൻ, ആർ.ഉണ്ണികൃഷ്ണ പിള്ള, എം.വി.സഞ്ജു, ജി.കൃഷ്ണകുമാർ, ജി.ഗിരീഷ് കുമാർ, രാജു ഏബ്രഹാം, സക്കീർ അലങ്കാരത്ത്, മിനി രവീന്ദ്രൻ, മലയാലപ്പുഴ മോഹനൻ, എം.ബി.പ്രഭാവതി, ആർ.ശിവദാസൻ, ബിനിൽ കുമാർ, മനുഭായ് മോഹൻ, കെ.കെ.സുരേന്ദ്രൻ, രമ്യ ആർ.നായർ, സിന്ധു ദിലീപ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ശ്യാമ ശിവൻ, പ്രൊഫ.കെ.മോഹൻ കുമാർ, കെ.അനിൽകുമാർ, ശോഭാ രാജേഷ്, സാലി മോഹൻ, പി.ആർ.പ്രസാദ്, എൻ.സജികുമാർ, അഡ്വ.ആർ.രവി പ്രസാദ്, ബി.നിസാം, ബൈജു ഓമല്ലൂർ എന്നിവരെയും തിരഞ്ഞെടുത്തു. 101 അംഗ ജില്ലാ കമ്മിറ്റിയെയും 291 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |