SignIn
Kerala Kaumudi Online
Saturday, 10 October 2026 10.13 PM IST

സ്‌പെഷ്യൽ പൊലീസ് നിയമനം

special-police
സ്‌പെഷ്യൽ പൊലീസ്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ട്രാഫിക് നിയന്ത്രണത്തിനും മറ്റ് തിരക്ക് നിയന്ത്രണങ്ങൾക്കും സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.വിമുക്തഭടന്മാർ, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് മുതലായ സംസ്ഥാന സേനകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, എൻ.സി.സി കേഡറ്റുകൾ എന്നീ വിഭാഗങ്ങളിൽ നിന്ന് ഡ്യൂട്ടി ചെയ്യുവാൻ താത്പര്യമുള്ളവർ അതാത് പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് ഹാജരായി തിരിച്ചറിയൽ രേഖകൾ, ബാങ്ക് വിവരങ്ങൾ, ഫോട്ടോ മുതലായവ സഹിതം ആറിന് മുൻപായി അപേക്ഷ നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുൻ വർഷങ്ങളിൽ നിയമനം ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാത്തവർ സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ, കേസുകളിൽ ഉൾപ്പെട്ടവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. 60 ദിവസത്തേക്കാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL