ചെങ്ങന്നൂർ: ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി തകർന്നയിടം സജി ചെറിയാൻ എം.എൽ.എ സന്ദർശിച്ചു. ചെന്നിത്തല പഞ്ചായത്ത് തൈത്തറപ്പടി – ഈഴക്കടവ് റോഡിന്റെ സംരക്ഷണഭിത്തിയും ഇരുമ്പുവേലിയും ഞായറാഴ്ച രാത്രിയിൽ തകർന്ന് അച്ചൻകോവിലാറ്റിൽ പതിക്കുകയായിരുന്നു. കരിങ്കല്ലിൽ കെട്ടി ഉയർത്തിയ ഭിത്തിയുടെ കോൺക്രീറ്റ് ഇളകിയതിനെ തുടർന്ന് ഇരുമ്പ് വേലിയുൾപ്പടെ ആറ്റിലേക്ക് പതിക്കുകയായിരുന്നു. ഹാർബർ എൻജിനീയറിംഗ്വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.സഞ്ജീവ്, പഞ്ചായത്ത് അംഗം പ്രദീപ്, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.എൻ.നാരായണൻ എന്നിവരും എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |