തിരുവല്ല : ട്രാവൻകൂർ ക്ലബ്ബിന്റെ ട്രാവൻകൂർ ശ്രീ പുരസ്‌കാരം സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി ഗായിക കെ.എസ് ചിത്രയ്ക്ക് നൽകി. സംവിധായകൻ ബ്ലെസി ഗുരുവന്ദനം നിർവഹിച്ചു.ഡോ.എം.പി പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ.കെ.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫാ.അലക്സാണ്ടർ കൂടാരത്തിൽ, മോഹൻ അയിരൂർ, ഖാദി ബോർഡ് സെക്രട്ടറി വേണുഗോപാൽ, സെക്രട്ടറി രാജീവ് പാരിപ്പള്ളി, ട്രഷറർ ഷാജി, വൈസ് പ്രസിഡന്റ് സുരേഷ് കാവുംഭാഗം, ജോ.സെക്രട്ടറി സുനിൽകുമാർ, ശ്രീലകം സുരേഷ്, രാജു എബ്രഹാം, ഡോ.സജിത്ത് ഏവൂരേത്ത്, തോമസ് വർഗീസ്, ജേക്കബ് തോമസ്, സോണി അല്ക്സ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |